മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയ ങ്ങള്‍ക്കെതിരെ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി നഗരത്തില്‍ ധര്‍ണ നടത്തി.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് മണ്ഡ ലം ചെയര്‍മാന്‍ ടി.എ.സലാം അധ്യക്ഷനായി.യു.ഡി.എഫ് ജില്ലാ ചെ യര്‍മാന്‍ കളത്തില്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. പാചകവാത ക വില വര്‍ധനവ് ഉടന്‍ പിന്‍വലിക്കുക,പൊതുമേഖലാ സ്ഥാപനങ്ങ ള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര നയം തിരുത്തുക, മു ട്ടില്‍ മരംമുറി കേസിലെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാ ര്‍ നിലപാട് അവസാനിപ്പിക്കുക,മുഖ്യമന്ത്രിക്കെതിരായ ഡോളര്‍ കട ത്ത് ആരോപണം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയി ച്ചും യു. ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി ന്റെ ഭാഗമായായിരുന്നു സമരം.കണ്‍വീനര്‍ പി.സി.ബേബി, പി.അ ഹമ്മദ് അഷ്‌റഫ്,ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍, വി.വി.ഷൗക്ക ത്തലി,റഷീദ് ആലായന്‍, സി.മുഹമ്മദ് ബഷീര്‍,എ.അയ്യപ്പന്‍, എം. മനോജ്,എം.ആര്‍.സത്യന്‍,കെ.ബാലു,പി.മുരളീധരന്‍,കെ.ജി.ബാബു,കാസിം ആലായന്‍,എ.അസൈനാര്‍,ബഷീര്‍ തെക്കന്‍,ഹമീദ് കൊമ്പ ത്ത്,എം.സി.വര്‍ഗീസ്,ഹുസൈന്‍ കളത്തില്‍,ഗിരീഷ് ഗുപ്ത, കെ.ടി. അബ്ദുള്ള,ഷമീര്‍ പഴേരി,അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മുനീര്‍ താളി യില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!