മണ്ണാര്‍ക്കാട്: ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് തല മെമ്പര്‍ഷി പ്പ് ക്യാമ്പയിന് തുടക്കമായി.റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കാന്‍ കേ രളത്തില്‍ നിന്നും അവസരം ലഭിച്ച പള്ളിക്കുറുപ്പ് പാറോപ്പാടത്തെ സനിഗയ്ക്ക് മെമ്പര്‍ഷിപ്പ് നല്കി ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്ര ട്ടറി ശ്രീരാജ് വെള്ളപ്പാടം, വൈസ് പ്രസിഡന്റ് സുഭാഷ്, ബ്ലോക്ക് ക മ്മിറ്റി അംഗം ഹരി എന്നിവര്‍ പങ്കെടുത്തു.