മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മണ്ണാര്‍ക്കാട് പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു.മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.എം.റോയിയുടെ നിര്യാണത്തില്‍ യോഗം അനു ശോചനം രേഖപ്പെടുത്തി.ക്ലബിന്റെ പുതിയ ഭാരവാഹികളായി കെ. ജനാര്ദ്ദനന്, മാതൃഭൂമി (പ്രസിഡന്റ് ),രാജേഷ്, മനോരമ ന്യൂസ് (വൈ സ് പ്രസിഡന്റ് ),സി.എം.സബീറലി മാധ്യമം (ജനറല്‍ സെക്രട്ടറി ) ബിജു പോള്‍ ,എ.സി.വി (ജോയിന്റ് സെക്രട്ടറി ),ഇ.എം.അഷ്റഫ്, ചന്ദ്രിക (ട്രഷറര്‍ )എന്നിവരെ തെരഞ്ഞെടുത്തു. ഡോ:എം.കെ.ഹരി ദാസ് ,ബിസിനസ് ന്യൂസ് (കോ ഓര്‍ഡിനേറ്റര്‍),വി.കെ.അജയന് (ജന യുഗം ),സജീവ് .പി.മാത്തൂര്‍ (അണ്‍വെയ്ല്‍ ന്യൂസര്‍ ),അബ്ദുള്‍ ഹാദി അറക്കല്‍ (മണ്ണാര്‍ക്കാട് ഓണ്‍ലൈന്‍ ന്യൂസ് ),ഹംസ കവുണ്ട (സിറാ ജ് ),എം .അബ്ദുറഹ്മാന് (എം.സി.ന്യൂസ് )എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.സിബിന് ഹരിദാസ്, നിസാര്‍(ന്യൂസ് വ്യൂ),മധു (പ്രാദേശികം ഓണ്‍ലൈന്‍ ) എന്നിവര്‍ പങ്കെടുത്തു.
![](http://unveilnewser.com/wp-content/uploads/2021/09/LATEST-PHISIO-AD-05-2-1024x246.jpg)