പാലക്കാട്: ജില്ലയില്‍ ആദ്യമായി കയാക്കിങിന് അവസരമൊരുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിനോട് ചേര്‍ന്ന് ഭാരതപ്പുഴയിലാണ് ഡിടിപിസി കയാക്കിങ്ങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ഭാരതപ്പുഴയുടെ കയാക്കി ങ്ങ് അനുഭവം ലോക ഭൂപടത്തില്‍ എത്തിക്കുന്നതോടൊപ്പം പുഴ യുടെ ശുചീകരണത്തിന് തുടക്കം കുറിക്കുക കൂടിയാണ് ലക്ഷ്യം.

ഒരാള്‍ക്കോ രണ്ട് പേര്‍ക്കോ ഇരിക്കാവുന്ന ചെറിയ ഫൈബര്‍ ബോ ട്ടില്‍ പുഴയിലൂടെ സഞ്ചരിക്കുന്നതാണ് കയാക്കിങ്.പുഴ മലിനമാ ക്കാതെ സുരക്ഷ ഉറപ്പാക്കി ആസ്വദിക്കാനാകുമെന്നതാണ് ടൂറിസം മേഖലയില്‍ കയാക്കിങ്ങിന് പ്രാധാന്യമേറ്റുന്നത്.കയാക്കിങ്ങിന് അനുയോജ്യമായ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുഴ യായ ഭാരതപുഴയുടെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കുക കൂടി ലക്ഷ്യമുണ്ട്.ഒരാള്‍ക്ക് ഇരി ക്കാവുന്ന അഞ്ച് ബോട്ടുകളും രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളുമാണ് കായാക്കിങിനായി ഒരുക്കിയിട്ടുള്ളത്. ഇത്തര ത്തില്‍ ഒരേ സമയം 15 പേര്‍ക്ക് കയാക്കിങ് നടത്താം.പ്രകൃതി സൗ ഹാര്‍ദ്ദവും വിദേശ രാജ്യങ്ങളിലെ പ്രധാന ടൂറിസം ആകര്‍ഷണവു മായ കയാക്കിങ് സംസ്ഥാനത്ത് കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ നടന്നു വരുന്നുണ്ട്.

ഭാരതപ്പുഴയില്‍ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് നാളെ വൈകിട്ട് 3.30 ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പൊതു ജനങ്ങള്‍ക്ക് സെപ്തംബര്‍ 21 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ കയാക്കിങ് ചെയ്യാം.സെപ്തംബര്‍ 20 ന് വെള്ളിയാങ്കല്ല് പൈ തൃക പാര്‍ക്കില്‍ ടിക്കറ്റ് ലഭ്യമാകും.ഒരാള്‍ക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്.പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് വിജയകരമായാല്‍ തൃത്താലയെ കായാക്കിങ്ങിന്റെ സ്ഥിര വേദി യാക്കി മാറ്റുമെന്നും പുഴയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് വഴി സംസ്‌കരിക്കാനാണ് ഉ്‌ദ്ദേശിക്കുന്നതെന്നും ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!