മണ്ണാര്‍ക്കാട്: ജിദ്ദ മണ്ണാര്‍ക്കാട് കെ.എം.സി.സി മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് സി.എച്ച് സെന്ററിന് കീഴിലുള്ള ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന്ഡയാലിസിസ് മെഷീന് സമര്പ്പി ച്ചു.ജിദ്ദ കെ.എം.സി.സി നല്കുന്ന രണ്ടാമത് ഡയാലിസിസ് മെഷീ നാണിത്.ഡയാലിസിസ് മെഷീന് കെ.എം.സി.സി ഭാരവാഹികള്‍ അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എക്ക് കൈമാറി.എം.എല്‍.എ യില്‍ നിന്ന് ന്യൂ അല്‍മ ആസ്പത്രി മാനേജിങ് ഡയറക്ടര്‍ ഡോ.കെ.എ കമ്മാപ്പ മെഷീന് ഏറ്റുവാങ്ങി. സി.എച്ച് സെന്റര്‍ പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ന്യൂ അല്‍മ ആസ്പത്രി എം.ഡി ഡോ. കെ.എ കമ്മാപ്പ,മാനേജര്‍ സി.എം ഷബീറലി എന്നിവ രെ ആദരിച്ചു.സി. എച്ച് സെന്റര്‍ ട്രഷററും നഗരസഭാ ചെയര്‍മാനു മായ സി. മുഹമ്മദ് ബഷീര്‍, കെ.എം.സി.സി ജില്ലാ സെക്രട്ടറി സക്കീ ര്‍, കെ.എം.സി.സി നേതാക്കളായ സലീം കാഞ്ഞിരംപാറ, മുജീബ് കൂരിക്കാടന്, മുഹമ്മദാലി മച്ചാന്തോട്, ഹനീഫ അലനല്ലൂര്‍,ഷാഫി ഭീമനാട്, ആഷിക് ഭീമനാട്, അസറു പള്ളിക്കുന്ന്, മന്‍സൂര്‍ തുടങ്ങി യവര്‍ മണ്ണാര്‍ക്കാട് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് മൊമെന്റോകള്‍ നല്കി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കല്ലടി അബൂബക്കര്‍, അസീസ് കോട്ടോപ്പാടം, ടി.പി ഷുഹൈബ്, യൂസഫ് പാലക്കല്‍, അഡ്വ.നാസര്‍ കൊമ്പത്ത്, ഹുസൈന് കോളശ്ശേരി, റഷീദ് മുത്തനില്‍.സി, ഷഫീഖ് റഹ്മാന്, കെ.ടി അബ്ദുല്ല, ബഷീര്‍ തെക്കന്‍, യൂത്ത് ലീഗ് മണ്ഡലം പ്ര സിഡന്റ് ഷമീര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫു ചങ്ങലീരി, മനാഫ് കോട്ടോപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു.സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി.എ സിദ്ദീഖ് സ്വാഗതം പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/09/banner-5-1024x246.jpg)