പാലക്കാട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പാലക്കാടിന്റെ 2021 മികച്ച യുവ സംരംഭകനുള്ള കമല്‍പത്ര പുരസ്കാരം വിദ്യാഭ്യാ സ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സേവന കമ്പനി യായ കൈറ്റ്സ് എഡ്യൂക്കേഷണല്‍ എന്റര്‍പ്രൈസസ് സി ഇ ഓ യും മാനേജിങ് ഡയറക്ടറുമായ പിയുഷ് ജയപ്രകാശിന് വികെ ശ്രീകണ്ഠന് എംപി സമ്മാനിച്ചു. വ്യാപാര സംരംഭക മേഖലകളില്‍ നേതൃത്വം കൊടുത്ത ജീവിതവിജയം കൈവരിച്ച യുവ പ്രതിഭകള്‍ക്ക് ജെ സി ഐ ഇന്ത്യ ഏര്‍പ്പെടുത്തിയ പുരസ്കാരം ആണ് ഇത്.കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും അയ്യാ യിരത്തിലധികം വിദ്യാര്‍ത്ഥികളെ വിവിധ പ്രശസ്ത സര്‍വ്വകലാശാല കളില്‍ കൈറ്റ്സ് പ്രവേശിപ്പിച്ചിട്ടുണ്ട്. കായികരംഗത്തും മറ്റു മേഖല കളിലും അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതിന് കൈറ്റ് സ് കഴിവുള്ള യുവാക്കളെ സ്പോണ്സര് ചെയ്തിരുന്നു. നൂറുകണ ക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ശസ്ത്രക്രിയ ആവ ശ്യമുള്ള കുട്ടികള്‍ക്കായി കൈറ്റ്സ് ഫണ്ട് അനുവദിച്ചിരുന്നു. ജെ സി ഐ പാലക്കാട് പ്രസിഡന്റ് അജയ് ശേഖര്‍ അധ്യക്ഷത വഹിച്ച ചട ങ്ങില്‍ വി കോര്‍ഡിനേറ്റര്‍ സുമിത അജയ്, മുന്‍ മേഖല പ്രസിഡന്റ് അബ്ദുല്‍ സലാം, ഐ പി പി ശ്രീജിത്ത്, വൈസ് പ്രസിഡന്റ് സമീറ കെ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സറീന ഹനീഫ നന്ദി പറ ഞ്ഞു.