കുമരംപുത്തൂര്‍: പയ്യനെടം ഗോപാലകൃഷ്ണനാശാന്‍ സ്മാരക സമിതി യുടെ ആഭിമുഖ്യത്തില്‍ പയ്യനെടം ഗോപലാകൃഷ്ണനാശാന് സ്മാരക പ്രഥമ അവാര്‍ഡ് ദാന ചടങ്ങും അനുസ്മരണവും സംഘടിപ്പിച്ചു. സാ ഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.കുഞ്ചന്‍ സ്മാരകം ശങ്കരനാരായണനാശാന് പ്രഥമ അവാര്‍ഡ് സമ്മാനിച്ചു.
വാര്‍ഡ് മെമ്പര്‍ അജിത്ത് അധ്യക്ഷനായി.കേരള തുള്ളല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും പ്രശസ്ത തുള്ളല്‍ കലാ കാരനുമായ മണലൂര്‍ ഗോപിനാഥ് വിശിഷ്ടാതിഥിയായിരുന്നു. കൃഷ്ണ കുമാര്‍ മാസ്റ്റര്‍,വിശാലാക്ഷി അമ്മ എന്നിവര്‍ സംസാരിച്ചു.ആദിത്യ കൃഷ്ണന് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.ആശാന്റെ സ്മൃതി മണ്ഡപ ത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ച ത്.സമിതി അംഗങ്ങളായ അനീഷ് മണ്ണാര്‍ക്കാട് സ്വാഗതവും കുമരം പുത്തൂര്‍ മണികണ്ഠന് നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/09/UNIVERSAL-copy-4-1024x246.jpg)