മണ്ണാര്‍ക്കാട്: നഗരത്തിലെ വീട്ടില്‍ തനിച്ച് താമസിപ്പിച്ച വയോധിക നെ സന്ദര്‍ശിച്ച് സംരക്ഷണമൊരുക്കി നഗരസഭ അധികൃതരും പൊ ലീസും.

നടമാളിക റോഡില്‍ പടിഞ്ഞാറേതില്‍ പൊന്നു ചെട്ടിയാര്‍ (90) ആ ണ് വീട്ടില്‍ തനിച്ച് താമസിച്ചിരുന്നത്.ഒരു മകളും മകനുമാണ് ഇദ്ദേഹത്തിനുള്ളത്.കൈതച്ചിറയില്‍ താമസിക്കുന്ന മക്കള്‍ ഭക്ഷ ണമെത്തിച്ച് നല്‍കാറുണ്ട്.ശേഷം വീട് പൂട്ടിയിടുകയാണ് ചെ യ്യു ന്നത്.

ഇക്കാര്യങ്ങളറിഞ്ഞാണ് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍,വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ജന മൈത്രി പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി സംരക്ഷണം ഉറപ്പാ ക്കാനായി ഇടപെടല്‍ നടത്തിയത്.തത്കാലത്തേക്ക് കൈതച്ചിറയില്‍ താമസി ക്കുന്ന മകളുടെ വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. മകനെത്തി യതിന് ശേഷം പൊന്നു ചെട്ടിയാരുടെ സംരക്ഷണ ചുമതല സംബ ന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!