അഗളി : അട്ടപ്പാടിയുടെ പ്രിയ കവി ആര്‍കെ അട്ടപ്പാടി സ്‌കൂള്‍ വി ദ്യാര്‍ത്ഥികളുമായി സംവദിച്ചു.അഗളി ബി.ആര്‍.സി സംഘടിപ്പിച്ച പരിപടിയില്‍ അട്ടപ്പാടിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.കവിതയുടെ ലോകത്തേക്ക് എത്തി ച്ചേരുന്ന വഴികളെ കുറിച്ചുള്ള കവിയുടെ അനുഭവങ്ങള്‍ വിദ്യാ ര്‍ത്ഥികള്‍ക്ക് പ്രചോദനമായി. ഇരുള ഭാഷയില്‍ എഴുതിയ ‘നാമ്മ’ എന്ന കവിത കവി അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം നീതു പിസി ഉദ്ഘാടനം ചെയ്തു.അഗളി ഗ്രാമ പഞ്ചായത്ത് അംഗം പി.കെ മഹേശ്വരി അധ്യക്ഷത വഹിച്ചു.അഗളി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി.പി.വിജയന്‍,ട്രെയിനര്‍ ടി ഗിരീഷ്, ബിആര്‍ സിസി സി.എസ് അനുപമ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!