പാലക്കാട്: കായികരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സ്‌പോ ര്‍ട്‌സ് നയം സംസ്ഥാനത്ത് ആവിഷ്‌കരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. കായികരംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാ ക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കാ യിക നയം രൂപീകരിക്കാന്‍ തീരുമാനിച്ചത്. വരുന്ന നിയമസഭാ സ മ്മേളനത്തില്‍ പുതിയ കായിക നയം അവതരിപ്പിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കായിക മേഖ ലയില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടായാല്‍ സംസ്ഥാനത്തിന് ശക്ത മായ തിരിച്ചുവരവ് നടത്താനാകും. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടിയിലധികം തുക കായിക അടിസ്ഥാനസൗകര്യങ്ങ ള്‍ക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഇതില്‍ പല പ്രവര്‍ത്തികളും പൂര്‍ത്തി യായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 58 ഓളം സ്റ്റേഡിയ ങ്ങള്‍ പുതുതായി പണി പൂര്‍ത്തിയാക്കുകയാണ്.

ജില്ലാ ആസ്ഥാനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഗ്രൗണ്ടുകള്‍ തയ്യാറാക്കും. പാലക്കാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ നിലവില്‍ ഇത്തരം ഗ്രൗണ്ടുകളുടെ പണി നടന്നുകൊ ണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ പണി ആരംഭിക്കും. ഇതിനായി 40 കോടി രൂപ മാറ്റിവെച്ചുട്ടള്ളതായി മന്ത്രി പറഞ്ഞു.

കായിക നയത്തിന്റെ കരട് രേഖ അടുത്തമാസം അവസാനത്തോ ടെ ജില്ലകളിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ എത്തിക്കും. അ താത് ജില്ലകളിലെ കായികതാരങ്ങള്‍, വിദഗ്ധര്‍, മാധ്യമങ്ങള്‍, കായിക അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി കായിക നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ അവ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കായിക താരങ്ങളെ കണ്ടെത്താന്‍’ ബേബി ബുക്‌സ് ‘

കായിക അഭിരുചി ചെറിയപ്രായത്തില്‍ തന്നെ കണ്ടെത്തി താഴെ ത്തട്ടില്‍ നിന്ന് വളര്‍ത്തി കൊണ്ടു വരുന്നതിനായി അടുത്ത അധ്യ യന വര്‍ഷം മുതല്‍ കായിക ഇനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പാഠപുസ്ത കങ്ങളില്‍ ആണ് ബേബി ബുക്‌സ് എന്ന പേരില്‍ കായിക ഇനം ഉള്‍ പ്പെടുത്തുന്നത്. തുടര്‍ന്ന് പ്ലസ് ടു വരെ വിപുലപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായുള്ള ചര്‍ച്ച അവസാനഘട്ടത്തി ലാണ്. തുടര്‍ന്ന് അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തും.

പഞ്ചായത്തുകളില്‍ കളിക്കളങ്ങള്‍

പൊതുജനങ്ങളുടെ കായികക്ഷമത നിലനിര്‍ത്തുക എന്ന ലക്ഷ്യ വുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നു. ഇതിനായി സര്‍വേ നടത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഒക്ടോബര്‍ രണ്ടിനകം
സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കും. ഇതിനുള്ള പ്രത്യേക മാര്‍ഗരേഖയും നല്‍കും.കൂടാതെ സംസ്ഥാനത്തുള്ള ആയിരത്തോ ളം സ്വകാര്യ ടര്‍ഫുകളെ കായികക്ഷമത മിഷന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും.

ഫുട്‌ബോളിനായി കൂടുതല്‍ മികച്ച പദ്ധതികള്‍

ഫുട്‌ബോളിന്റെ പ്രചരണം ശക്തമാക്കുന്നതിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ പുതിയ ഫുട്‌ബോള്‍ പരിശീലന പദ്ധതികള്‍ ആരംഭിക്കാന്‍ ഇവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ കൂടുതല്‍ ഫുട്‌ബോള്‍ മാച്ചുകള്‍ കേരളത്തില്‍ എത്തിക്കാനും പദ്ധതി രൂപീകരിക്കും. ഇതുമൂലം ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും അനുഭവസമ്പത്തും ലഭിക്കും. എല്ലാ സര്‍വകലാശാലകളിലും ഫുട്‌ബോള്‍ ടീമുകള്‍ സജ്ജമാക്കും. കേരള അത്ലറ്റിക് അസോസിയേഷനുമായി ചര്‍ച്ച നടത്തുകയും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കായികതാരങ്ങളെ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് സജ്ജമാക്കും എന്നും മന്ത്രി പറഞ്ഞു.

അഫിലിയേഷന്‍ റദ്ദാക്കും

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്‌പോര്‍ട്‌സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. കാര്യക്ഷമമല്ലാത്തവയുടെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ പുരോഗമിക്കുന്നത് നിരവധി കായിക കേന്ദ്രങ്ങള്‍

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി കായിക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. കണ്ണമ്പ്ര, കോട്ടായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, അനങ്ങനടി പഞ്ചായത്തിലെ മിനി സ്റ്റേഡിയം, തൃത്താല തിരുമിറ്റക്കോടിലെ സ്റ്റേഡിയം, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ കായിക സമുച്ചയം എന്നിവയെല്ലാം പണിപുരോഗമിക്കുന്ന കേന്ദ്രങ്ങളാണ്.

കോച്ചുകള്‍ക്ക് പരിശീലനം

കായിക സൗകര്യങ്ങള്‍ വികസിക്കുമ്പോള്‍ കായിക താരങ്ങള്‍ ക്കൊപ്പം കോച്ചുകളും ഉണ്ടാകും. കോച്ചുകള്‍ക്ക് പരിശീലനത്തി നായി ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഡല്‍ഹിയിലെ സായി എന്നിവയുമായും കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. കൂടാതെ പഞ്ചായത്തു കളില്‍ കായിക ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുകയും പ്രദേശത്തെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ഇത്തര ത്തില്‍ കായിക കേരളത്തില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തി ല്‍ പി പി സുമോദ് എംഎല്‍എ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!