അഗളി : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക എ ന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയന്‍ അട്ടപ്പാടിയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.ഷോളയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രദീപ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ ജന പക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക,പിഎഫ്ആര്‍ഡിഎ നി യമം പിന്‍വലിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പുന: പരിശോധന സമി തി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക,ജനോന്‍മുഖ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കുക,സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.അട്ടപ്പാടി ഏരിയ സെക്രട്ടറി ഇന്ദിര,വൈസ് പ്രസിഡന്റ് ജാഫറലി,ദീപ ശിവസ്വാമി,ആണ്ടവന്‍ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് കണ്‍വീനര്‍ എസ് എസ് കാളിസ്വാമി സ്വാഗതവും ജിമോന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!