അലനല്ലൂര്‍: മലയാളികളുടെ മതേതര സംസ്‌കാരത്തിനും മതങ്ങളു ടെ സഹവര്‍ത്തിത്വത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കുമെതിരെ ഉയരുന്ന വെല്ലുവിളികളെ മതേതര സമൂഹം ഒന്നിച്ച് ചെറുക്കണമെ ന്ന് കെഎന്‍എം തന്‍ബീഹ് ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു.

കോട്ടപ്പള്ള സലഫി സെന്ററില്‍ നടന്ന യോഗം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പിപി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി അധ്യക്ഷനായി. പ്രബോധകന്റെ ബാധ്യത എന്ന വിഷയത്തില്‍ കെഎന്‍എം എ ഡ്യുക്കേഷന്‍ ബോര്‍ഡ് അംഗം ഉസ്മാന്‍ മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി.അക്ബര്‍ സ്വലാഹി തന്‍ബീഹ് ക്യാമ്പയിന്‍ രൂപരേഖ അവതരിപ്പിച്ചു.ഓണ്‍ലൈന്‍ പഠന സാധ്യതകളെ കുറിച്ച് റഊഫ് സ്വലാഹിയും,ലേണ്‍ ദി ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയെ കുറിച്ച് മണ്ഡലം ജോയിന്റ് സെക്രട്ടറി സി യൂസഫ് ഹാജിയും ഐഎസ്എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വെളിച്ചം ഖുര്‍ ആന്‍ വിജ്ഞാ ന പരീക്ഷയെ കുറിച്ച് അലക്കല്‍ റഫീഖും ക്യുഎച്ച്എല്‍എസ് ഖുര്‍ ആന്‍ പഠന ക്ലാസിനെ കുറിച്ച് മണ്ഡലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസറും പ്രഭാഷണം നടത്തി.

ഉസ്മാന്‍ ഫാറൂഖി, കാപ്പുങ്ങല്‍ അലി, വെളുത്തേടത്ത്, ഹംസ, മുഹ മ്മദലി ഇരിങ്ങല്‍ത്തൊടി ,ഞറളന്‍ ഹംസ,ഷമീര്‍ സ്വലാഹി പാ റോക്കോട്ട് എന്നിവര്‍ സംസാരിച്ചു.ദാറുസലാം യൂണിറ്റ് പ്രസിഡന്റ് സിദ്ദീഖ് മുക്കാട്ട് സ്വാഗതവും പി.അബ്ദുസലാം അന്‍സാരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!