മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 250 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 7 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 18 മുതല്‍ 39 വയസ്സുവരെയുള്ള 39 പേര്‍ ഒന്നാം ഡോസും, 40 മുതല്‍ 44 വരെയുള്ള 2 പേര്‍ ഒന്നാം ഡോസും 29 പേര്‍ രണ്ടാം ഡോസുമടക്കം 31 പേരും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ വിദേശത്തു പോകാന്‍ തയ്യാറെടുക്കുന്ന 3 പേര്‍ ഒന്നാം ഡോസും 113 പേര്‍ രണ്ടാം ഡോസുമടക്കം 116 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 6 പേര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോസുമ ടക്കം 13 പേരും, 60 വയസിനു മുകളിലുള്ള 37 പേര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോസുമടക്കം 44 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്. ആകെ 4 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ആകെ 956 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്, ഇതില്‍ 3 ഗര്‍ഭിണികള്‍ രണ്ടാം ഡോസും, 18 വയസ്സിനു മുകളിലും 40 വയ സ്സിനു താഴെയുമായ 537 പേര്‍ ഒന്നാം ഡോസും 128 പേര്‍ രണ്ടാം ഡോസുമടക്കം 665 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 11 പേര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 93 പേര്‍ ഒന്നാം ഡോസും 62 പേര്‍ രണ്ടാം ഡോസുമടക്കം 155 പേരും, 60 വയ സ്സിനു മുകളിലുള്ള 92 പേര്‍ ഒന്നാം ഡോസും 30 പേര്‍ രണ്ടാം ഡോസു മടക്കം 122 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 8 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 13.09.2021 ന് 579 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 2 ഗര്‍ഭിണികള്‍ ഒന്നാം ഡോസും,18 വയസ്സിനും 40 വയസ്സിനും ഇടയി ലുള്ള 142 പേര്‍ ഒന്നാം ഡോസും 266 പേര്‍ രണ്ടാം ഡോസുമടക്കം 408 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 12 പേര്‍ ഒന്നാം ഡോസും 25 പേര്‍ രണ്ടാം ഡോസുമടക്കം 37 പേരും, 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസും,45 മുതല്‍ 60 വയസ്സുവരെ യുള്ള 43 പേര്‍ ഒന്നാം ഡോസും 50 പേര്‍ രണ്ടാം ഡോസുമടക്കം 93 പേരും, 60 വയസ്സിനു മുകളിലുള്ള 14 പേര്‍ ഒന്നാം ഡോസും 11 പേര്‍ രണ്ടാം ഡോസുമടക്കം 25 പേരും, മുലയൂട്ടുന്ന രണ്ട് അമ്മമാര്‍ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 18 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ഇത് കൂടാതെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നായി 13.09.2021 ന് 39 പേര്‍ സ്പുട്‌നിക്ക് ഒരു ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 വയസ്സിനും 40നും ഇടയിലുള്ള 31 പേരും, 45 നും 60നും ഇടയിലുള്ള 7 പേരും, 60 വയസ്സിനു മുകളിലുള്ള ഒരാളും ഉള്‍പ്പെടും.കുത്തിവെപ്പെ ടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.