മണ്ണാര്‍ക്കാട്: ദേശീയ ആയൂഷ്മിഷന്റെയും ഹരിതകേരളം മിഷ ന്റെയും സംയൂക്താഭിമുഖ്യത്തില്‍ അഞ്ച് ആയൂര്‍വ്വേദ/ഹോമിയോ ഡിസ്പെന്‍സറികളില്‍ ഔഷധത്തോട്ടം ഒരുക്കുന്നതിന് നാളെ തുട ക്കമാകും. രാവിലെ 10 മണിക്ക് ജില്ലയിലെ അഞ്ച് ഡിസ്പെന്‍സറിക ളിലും ഔഷധത്തോട്ടങ്ങളുടെ ഉദ്ഘാടനം നടക്കും. മാത്തൂര്‍ ഗവ. ആയൂര്‍വ്വേദ ഡിസ്പെന്‍സറിയിലെ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാ ടനം ഷാഫി പറമ്പില്‍ എം.എല്‍.എ. നിര്‍വ്വഹിക്കും.
ഇതിനു പുറമെ പുതുക്കോട്, കിണാവല്ലൂര്‍ ഗവ.ഹോമിയോ ഡിസ്പെ ന്‍സറികളിലും, പുതുപ്പരിയാരം, അലനല്ലൂര്‍ ഗവ. ആയൂര്‍വ്വേദ ഡി സ്പെന്‍സറികളിലുമാണ് ഔഷധത്തോട്ടങ്ങള്‍ (ഹെര്‍ബല്‍ ഗാര്‍ഡ ന്‍) സ്ഥാപിക്കുന്നത്. ഓരോ ഔഷധത്തോട്ടത്തി ലും നെല്ലി, കുറു ന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തി ള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, അശ്വഗന്ധി എന്നിവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഔഷധസസ്യങ്ങളാണ് നല്‍കുന്നത്്. ഔഷധ സസ്യങ്ങള്‍ക്കൊപ്പം വലിയ ചട്ടികളും സസ്യത്തിന്റെ പേരുവിവരം പ്രദര്‍ശിപ്പിക്കുന്ന മെറ്റല്‍ ബോര്‍ഡുകളും വളര്‍ച്ച യ്ക്കാവശ്യമായ വളക്കൂട്ടുകളും നല്‍കുന്നുണ്ട്. ഔഷധത്തോട്ട നിര്‍മ്മാണത്തിനുള്ള രൂപരേഖ ദേശീയ ആയൂഷ്മിഷന്‍ കേരള ഘടകമാണ് തയ്യാറാക്കി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയൂഷ്മിഷന്‍ ഡയറക്ടര്‍ നല്‍കിയ നിര്‍വ്വഹണമാര്‍ഗ്ഗരേഖ പ്രകാരമാണ് ജില്ലയില്‍ ഔഷധത്തോട്ടങ്ങള്‍ സ്ഥാപിച്ചിട്ടുളളത്. ഹരിതകേരളം മിഷന്റെ ഹരിതസഹായ സ്ഥാപനമായ ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായവും പദ്ധതിക്ക് ലഭ്യമായിട്ടുണ്ട്.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഔഷധത്തോട്ടങ്ങ ള്‍ വിപുലീകരിക്കുന്നതിനും ആയൂര്‍വ്വേദം – ഹോമിയോപതി ജില്ലാ ഓഫീസര്‍മാര്‍, ആയൂഷ് മിഷന്‍ ഡിസ്ട്രിക് പ്രോജക്റ്റ്മാനേജര്‍, ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ എന്നിവരടങ്ങുന്ന ജില്ലാതലസമിതി രൂപീകരിച്ചിട്ടുണ്ടെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ അറിയിച്ചു.