അലനല്ലൂര്‍: അലനല്ലൂരില്‍ ആഘോഷമായി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം. കിഫ്ബിയില്‍ നിന്നും അഞ്ചു കോടി ചെലവില്‍ നിര്‍മിച്ച കെട്ടിട ങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നാടിന് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി ശിവന്‍കുട്ടി അധ്യക്ഷനായി. ധനകാ ര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യാഥിതിയായിരുന്നു.
മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ കര്‍ക്കിടാംകുന്ന് മുതല്‍ കോട്ടോപ്പാടം വരെയും അരക്കുപറമ്പ് പുത്തൂര്‍,നാട്ടുകല്‍ മലയോര പ്രദേശമായ തിരുവിഴാംകുന്ന് എന്നിവടങ്ങളിലേയും വിദ്യാര്‍ത്ഥിക ളുടെ ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ വിദ്യാലയം.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാല്‍ വീര്‍പ്പുമുട്ടിയിരുന്ന സ്‌കൂളില്‍ വികസനത്തിന്റെ കുതിച്ച് ചാട്ടമാണ് പൊതുവിദ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ചുകോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നല്‍ കുന്നത്. ആറര പതിറ്റാണ്ടിലേറെയായി സാധാരണക്കാരന്റെ മക്ക ള്‍ക്ക് അക്ഷരവഴിയും വെളിച്ചവുമായി നിലകൊള്ളുന്ന വിദ്യാലയം ഹൈടെക് വിദ്യാലയമായി ഉയര്‍ന്നതില്‍ ആത്മാ ഭിമാനം കൊള്ളു കയാണ് ഓരോ അലനല്ലൂരുകാരനും.കോവിഡില്ലായിരുന്നുവെങ്കില്‍ സ്‌കൂളിലെ കെട്ടിടോദ്ഘാടനം ഒരു ഉത്സവമായി മാറിയേനെ.
സ്‌കൂള്‍ തല പരിപാടിയില്‍ ശിലാഫലകം അനാച്ഛാദനം എന്‍ ഷം സുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.വികെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥി യായി പങ്കെടുത്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി ജയപ്രകാശ് പദ്ധതി വിശദീകരണം നടത്തി. പ്രൊജക്ട് എഞ്ചിനീയര്‍ എം സലാഹ് മിന്‍ഹാജ് എം റിപ്പോര്‍ട്ട് അവ തരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,ജില്ലാ പഞ്ചായത്ത് അംഗം എം മെഹര്‍ബാന്‍,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈല ഷാജഹാന്‍,അബ്ദുള്‍ അലി മഠത്തൊടി, അനി ത വിത്തനോട്ടില്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍,വി.അബ്ദുള്‍ സലീം രാഷ്ട്രീയ കക്ഷി നേതാക്കളായ കെഎ സുദര്‍ശന കുമാര്‍,റഷീദ് ആലായന്‍,കെ വേണുഗോപാല്‍,കെ രവി കുമാര്‍,മണ്ണാര്‍ക്കാട് ഡിഇഒ എം രഘുനാഥ്, പിടിഎ ഹംസ ആക്കാട ന്‍,എംപിടിഎ പ്രസിഡന്റ് സ്മിത വേണുകുമാര്‍,പിടിഎ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഹാജി,മുന്‍ പിടിഎ പ്രസിഡന്റു മാരായ പി മുസ്തഫ,കാസിം ആലായന്‍,ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് സലീന സി,ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ നസ്‌റുള്ള സ്രാമ്പിക്കല്‍ എന്നിവര്‍ സംസാരിച്ചു.പ്രധാന അധ്യാപകന്‍ സക്കീര്‍ ഹുസൈന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍ അബ്ബാസലി നന്ദിയും പറഞ്ഞു.