കോട്ടോപ്പാടം: കുണ്ട്ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മ നിര്ധ നരായ രോഗികളെ സഹായിക്കുന്നതിനായി സമാഹരിച്ച തുക എട ത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറി. കോട്ടോപ്പാടം കുണ്ട്ലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗ പര്‍ണിക ചാരിറ്റി കൂട്ടായ്മയും പാലിയേറ്റീവ് കെയറും സംയുക്തമാ യി ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനായി പ്രദേശത്തെ 250 ഓളം വീടുകളില്‍ സാന്ത്വനം ബോക്സ് സ്ഥാപിച്ചിരുന്നു. ഇതുവഴി യാണ് തുക സമാഹരിച്ചത്.പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെ യര്‍മാന്‍ റഷീദ് ചതുരാല ഏറ്റുവാങ്ങി.പാറക്കോട്ട് ഗോപി,പിഎം മുസ്തഫ, എം.പി കാസിം,മുനീര്‍ പറമ്പത്ത്,സി മുത്തു,ബഷീര്‍ മാസ്റ്റര്‍,നിസാര്‍ പി,റഹീസ് എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു.