പാലക്കാട് : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമാ യി കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി പുതുതായി ജില്ലയില്‍ നിര്‍മ്മിച്ച മൂന്ന് സ്‌കൂളുകളുടെയും നവീകരിച്ച അഞ്ച് ലാബുക ളുടെയും ഉദ്ഘാടനം നാളെ വൈകിട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹി ക്കും. ഇതോ ടൊപ്പം രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും.
ജില്ലയിലെ ഉള്‍പ്പെടെ സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, 3 ഹയര്‍ സെക്കന്‍ഡറി ലബോറട്ടറി കളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന വുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ നാവും. ധനകാര്യ മന്ത്രി കെ.എന്‍ ഗോപാല്‍ മുഖ്യാതിഥിയാകും.
കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടിയില്‍ നിര്‍മ്മിച്ച ജി.വി.എച്ച്. എസ്.എസ് അലനല്ലൂര്‍, ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല, കിഫ്ബിയുടെ മൂന്നു കോടി ധനസഹായത്തില്‍ പൂര്‍ത്തീകരിച്ച ജി.വി.എച്ച്.എസ്.എസ് കൊപ്പം എന്നീ സ്‌കൂളുകളുടേയും ജി.എച്ച് .എസ്.എസ് ബിഗ് ബസാര്‍, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.എച്ച്.എസ്.എസ് മുതലമട, ജി.എച്ച്.എസ്.എസ് കിഴക്കഞ്ചേരി, ജി.എച്ച്.എസ്.എസ് തേങ്കുറിശ്ശി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളുടേയും ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നത്. കൂടാതെ ജി.എച്ച്.എസ്.എ,സ് പട്ടഞ്ചേരി, ജി.യു.പി.എസ് പുത്തൂര്‍ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കും.
ജില്ലയിലെ പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.