അലനല്ലൂര്‍: പാലക്കാട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പടുവില്‍തോട് പാലം തകര്‍ച്ചാഭീഷണിയില്‍. 50 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ കൈവരികള്‍ പാടെ തകര്‍ന്നു. പാലത്തി ന്റെ കോണ്‍ക്രീറ്റ് സ്ലാബും തകര്‍ച്ചയുടെ വക്കിലാണ്. അലനല്ലൂരില്‍ നിന്നും താഴെക്കോട്, കരിങ്കല്ലത്താണി, അരക്കുപറമ്പ് തുടങ്ങിയ പ്ര ദേശങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ ദിവസ വും കടന്നു പോകുന്നത്. കൈവരി തകര്‍ന്ന പാലത്തില്‍ നാട്ടുകാര്‍ മരകൊമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച താല്കാലിക കൈവരി മാത്രമാ ണുള്ളത്. 15 അടിയിലധികം താഴ്ച്ചയുള്ള പാലത്തിന് കൈവരിയി ല്ലാത്തത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അലനല്ലൂര്‍ – താഴെ ക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഏറെ ശോചനീയാ വസ്ഥയിലാണെന്നും പുതുക്കി പണിയാനുള്ള നടപടികള്‍ സ്വീകരി ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.