മണ്ണാര്‍ക്കാട്: മുക്കുപണ്ടം ബാങ്കില്‍ പണയപ്പെടത്തി ലക്ഷങ്ങള്‍ തട്ടി യ കേസില്‍ രണ്ട് പേര് അറസ്റ്റില്‍.വിയ്യക്കുര്‍ശ്ശി കരിങ്ങാന്തൊടി വീട്ടില്‍ സുലൈമാന്‍ (56),പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂക്ക് (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് പൊ ലീസ് അറസ്റ്റു ചെയ്തത്.നെല്ലിപ്പുഴയിലുള്ള യൂക്കോ ബാങ്കില്‍ ജൂലൈ 16 മുതല്‍ ആഗസ്റ്റ് മാസം അവസാനം വരെയുള്ള ദിവസങ്ങളിലായി 228 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 7,28,000 രൂപ യാണ് തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി അജിത്ത് കുമാര്‍,എസ്ഐ കെ ആര് ജസ്റ്റിന്,സിപിഒമാരായ റെമീസ്,ദാമോദരന്‍ എന്നിവരടങ്ങുന്ന സംഘ മാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതി കളെ റിമാന്‍ഡ് ചെയ്തു.കേസില്‍ പൊലീസിന്റെ അന്വേഷണം തുട രുകയാണ്.കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തെളിവെടുപ്പിനും മറ്റുമായി കസ്റ്റ ഡിയില്‍ വാങ്ങാനും പൊലീസ് നീക്കമുണ്ട്.രണ്ട് ദിവസത്തിനകം ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.