മണ്ണാര്‍ക്കാട്: ഹില്‍വ്യു ടവറിലുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ ഫോഴ്‌സ് എത്താന്‍ വൈകിയത് സംബന്ധിച്ച് വിശദമായി അന്വേ ഷിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയും, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ലയും ആവശ്യപ്പെട്ടു. രണ്ട് മരണം സംഭവിച്ച ഈ ദുരന്തം അതിദാരുണമാണ്. കെട്ടിടത്തിന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന ഫയര്‍ഫോഴ്‌സിന്റെ വാദം തെറ്റാണെന്ന് കെട്ടിടയുടമയും നഗരസഭാ ചെയര്‍മാനുമായ സി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സ് സമയത്ത് എത്തി യിരുന്നുവെങ്കില്‍ ദുരന്തം ഒഴിവാകുമായിരുന്നുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.