കുമരംപുത്തൂര്‍: നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ അഗ്നിബാധയുണ്ടായ സംഭവത്തില്‍ ഫയര്‍ഫോഴ്‌സിന്റെ ഭാഗത്തില്‍ നിന്നും അനാസ്ഥയു ണ്ടായെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വട്ടമ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.ദുരന്തമുണ്ടാ യ ഉടന്‍ ഫയര്‍ഫോഴ്‌സിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും യഥാസമയത്ത് ലഭ്യമായില്ലെന്നുമാണ് ആരോപണമുയര്‍ന്നി ട്ടുള്ള ത്.സ്റ്റേഷനിലെ ടെലിഫോണ്‍ സംവിധാനത്തിലെ തകരാറ് പരിഹരി ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സമരം നിയോ ജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി.കബീര്‍ ചങ്ങലീ രി,ഷാനു നിഷാനു,വേലായുധന്‍ ,നിസാര്‍ മൈലാമ്പാടം ഇര്‍ഫാന്‍ പള്ളിക്കുന്ന്, റിയാസ് അക്കിപ്പാടം ചെറി കല്യാണകാപ്പ്,സന്ദീപ് കുളപ്പാടം എന്നിവര്‍ പങ്കെടുത്തു.