മണ്ണാര്‍ക്കാട് : ഹില്‍വ്യൂ ടവറില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു ആളുകള്‍ മരിച്ചത് വളരെ നിര്‍ഭാഗ്യകരമെന്നും ഫയര്‍സ്റ്റേഷനിലെ ലാന്റ് ഫോണ്‍ പ്രവര്‍ത്തിക്കാത്തത് പരിശോധിക്കണമെന്നും ഏ കോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. മണ്ണാര്‍ക്കാട് രണ്ടു വര്‍ഷം മുമ്പ് ഒരു സ്ഥാപനത്തില്‍ തീപ്പിടുത്തം ഉണ്ടായപ്പോഴും ഫയര്‍സ്റ്റേഷനിലെ ലാന്റ് ഫോണ്‍ തകരാറില്‍ ആയ സംഭവം ഉണ്ടായിട്ടുണ്ട്. ഇന്നത്തെ വിഷയത്തിലും ഫയര്‍സ്റ്റേഷ നിലെ ഫോണ്‍ തകരാറില്‍ ആയതിനാല്‍ ഫയര്‍ ഫോഴ്സ് എത്താന്‍ വൈകി എന്ന ആരോപണമുണ്ട്.ഇത്രയും അത്യാവശ്യമുള്ള ഫോണ്‍ തകരാറിലായിട്ടും ഇത് എന്തുകൊണ്ട് ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റ് ശരിയാക്കിയില്ല എന്നത് പരിശോധിക്കപ്പെടണം. പൊതുവെ മണ്ണാ ര്‍ക്കാട് ഫയര്‍സ്റ്റേഷനെ കുറിച്ച് നല്ല അഭിപ്രായമാണ് ജനങ്ങള്‍ക്ക് ഉള്ളത്. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഫയര്‍ഫോഴ്സിന് ചീത്ത പേരുണ്ടാക്കുന്നു.മുമ്പ് ഫോണിന്റെ വിഷയമുണ്ടായപ്പോള്‍ ഏകോപന സമിതി ഭാരവാഹി ഫയര്‍ സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ നല്കിയിരുന്നു. വളരെയധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉള്ള മണ്ണാര്‍ക്കാട് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫയര്‍സ്റ്റേഷന്റെ സേവ നം തക്ക സമയത്ത് ലഭിച്ചില്ലെങ്കില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. ഫയര്‍സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടുന്ന മറ്റു നമ്പറുകള്‍ പൊതുജന ങ്ങളുടെ അറിവിലേക്കായി നല്കുകയും വേണം. ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം, ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സന്‍,ഷമിര്‍, കൃഷ്ണദാസ് മറ്റു ഭാരവാഹികള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.