മണ്ണാര്‍ക്കാട്: ഇന്ധനവിലവര്‍ധനയിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിലും പ്രതിഷേധിച്ച് ഡിവൈ എഫ്ഐ നടത്തിയ അഞ്ചുദിവസത്തെ റിലേ സത്യാഗ്രഹ സമരം സമാപിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്നു വന്ന സത്യാഗ്രഹത്തിന്റെ സമാപന യോഗം കെടിഡിസി ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പികെ ശശി ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോ ക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന് അധ്യക്ഷനായി.സിപിഎം മണ്ണാര് ക്കാട് ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന് മാസ്റ്റര്‍,ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍,അനൂജ്, ഷനൂബ്, റഷീദ് എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് ട്രഷറര്‍ റംഷീക്ക് മാമ്പറ്റ സ്വാഗതവും സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം നന്ദിയും പറഞ്ഞു.