മണ്ണാര്‍ക്കാട്: കോവിഡ് മഹാമാരിക്കാലത്ത് അണുനശീകരണം, ഭക്ഷ്യകിറ്റ്,പ്രതിരോധ മരുന്ന് വിതരണം ഉള്‍പ്പെടെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനം നടത്തുന്ന ടീം വെല്‍ഫെയറിന് മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രി മഴക്കോട്ട് നല്‍കി. ആശുപത്രി മാനേജര്‍ റിന്റോ തോമസില്‍ നിന്ന് കണ്‍വീനര്‍ സിദ്ധീഖ് കുന്തി പ്പുഴ മഴക്കോട്ട് ഏറ്റുവാങ്ങി.മണ്ഡലം പ്രസിഡന്റ് കെ.വി.അമീര്‍, വളണ്ടിയര്‍ അസ്ലം അരിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യവും സാമ്പത്തിക ഇളവുകളും നല്‍കി സമൂഹത്തിന് മാതൃകയാകുന്ന മദര്‍ കെയര്‍ ആശുപത്രിക്കും എം.ഡി. ഷാജി മുല്ലപ്പള്ളിക്കും ടീം വെല്‍ഫെയര്‍ നന്ദി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!