മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിലും തൊഴിലില്ലായ്മയിലും, കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ ഉ്ദഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം അധ്യക്ഷനായി.റഷീദ്, നവാസ്, അംബരീഷ്, വിവേക്, അഷ്റഫ് എന്നിവര്‍ നേതൃത്വം നല്കി.ബ്ലോക്ക് ട്രഷറര്‍ റംഷീക്ക് മാമ്പറ്റ സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനൂജ് നന്ദിയും പറഞ്ഞു.