തച്ചമ്പാറ: പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേ ധിച്ച് ക്ഷീരകര്‍ഷകര്‍ പ്രതിഷേധ സമരം നടത്തി. തച്ചമ്പാറ ക്ഷീരോ ല്‍പ്പാദക സഹകരണ സംഘത്തിന് മുന്നില്‍ നടന്ന സമരം ക്ഷീരസം ഘം പ്രസിഡന്റ് ജോര്‍ജ് ഈശോ ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന്‍ അധ്യക്ഷനായി. വേശു,സത്യഭാമ, സഫ്ന, മോഹനന്‍, ശ്രീജിത്ത്, കെ. കെ.സുന്ദരന്‍,രാധമണി എന്നിവര്‍ സംസാരിച്ചു.
