കല്ലടിക്കോട് :കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.എം കരിമ്പ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമ്പ പോസ്റ്റ് ഓഫീസിനു മുന്നില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍.കെ നാരായ ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി. എസ് രാമചന്ദ്രന്, കെ.കോമള കുമാരി, സി.കെ ജയശ്രീ എന്നിവര്‍ സംസാരിച്ചു. പി.ജി വല്സന് സ്വാഗതവും കെ.സി ഗിരീഷ് നന്ദിയും പറഞ്ഞു.