കല്ലടിക്കോട്: ദേശീയപാത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന കല്ല ടിക്കോട് തുടിക്കോട് റോഡിന്റെ നിര്‍മാണോദ്ഘാടനം നാളെ നട ക്കും.റോഡ് നവീകരണം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ തുടിക്കോട് -മൂന്നേക്കര്‍- മീന്‍വല്ലം പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെടുക.ടൂറിസം മേഖലയില്‍ അനന്ത സാധ്യതയു ള്ള മീന്‍വല്ലം മേഖലയ്ക്ക് ഈ റോഡിന്റെ നിര്‍മാണം ഏറെ പ്രയോ ജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി ചെലവിലാണ് റോഡ് പുനരുദ്ധരിക്കുന്നത്.

നിര്‍മാണോദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് കല്ലം തോട് സെ ന്ററില്‍ അഡ്വ കെ ശാന്തകുമാരി എംഎല്‍എ നിര്‍വഹിക്കും. കരി മ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ അധ്യക്ഷനാ കും.ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്,ഗ്രാമ പഞ്ചായത്ത് വൈ സ് പ്രസിഡന്റ് കെ കോമളകുമാരി,സ്ഥിരം സമിതി അധ്യക്ഷരായ കെ സി ഗിരീഷ്,ജയാവിജയന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന രാമചന്ദ്രന്‍,സികെ ജയശ്രീ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെകെ ചന്ദ്രന്‍,പികെ അബ്ദുള്ളക്കുട്ടി,എം ചന്ദ്രന്‍,കെ മോഹന്‍ദാ സ്,അനിത,രാധിക,റംലത്ത്,ബിന്ദു പ്രേമന്‍,അരുണ്‍ അച്യുതന്‍, ബീനാ ചന്ദ്രകുമാര്‍,പി റമീജ,മുന്‍ മെമ്പര്‍ സുമലത,രാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി കെസി,പി ശിവദാസന്‍,എംകെ ഹരിദാസന്‍, മുഹമ്മദ് മുസ്തഫ,ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!