അലനല്ലൂര്‍:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നി ല്‍ നടത്തുന്ന ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി സിപിഎം എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി കോട്ടപ്പള്ള പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക,പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍ പ്പന ഉപേക്ഷിക്കുക,പാര്‍ലിമെന്റിനെ നിശ്ശബ്ദമാക്കുന്ന ഏകാധിപ ത്യ സമീപനം അവസാനിപ്പിക്കുക,ഫെഡറലിസത്തിനെതിരായ അതിക്രമം ഇല്ലാതാക്കുക,പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക,തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനു മെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാ യിരുന്നു സമരം.ഏരിയാ കമ്മിറ്റി അംഗം പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി വി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സി ടി രവീന്ദ്രന്‍, അബ്ദു ള്ള മാസ്റ്റര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പി സോമരാജന്‍ സ്വാഗതവും എ എം ബ്രിജേഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!