മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നി ല്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മി റ്റി ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേ ഖല സ്ഥാപനങ്ങളുടെ വില്‍പ്പന ഉപേക്ഷിക്കുക,പാര്‍ലിമെന്റിനെ നിശ്ശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെ ഡറലിസത്തിനെതിരായ അതിക്രമം ഇല്ലാതാക്കുക,പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക,തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യ ങ്ങളുന്നയിച്ചായിരുന്നു സമരം.

ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ കെപി മസൂദ്,ശോഭന്‍കുമാര്‍,ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ അഡ്വ.കെ.സുരേഷ്,പികെ ഉമ്മര്‍,ഒ.സാബു, മോഹന്‍ദാസ്, റഷീദ് ബാബു,ഹസ്സന്‍ മുഹമ്മദ്,വത്സലകുമാരി എന്നിവര്‍ സംസാരി ച്ചു.ടിആര്‍ സെബാസ്റ്റിയന്‍ സ്വാഗതവും ടി ഹരിലാല്‍ നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!