അലനല്ലൂര്‍: കാട്ടാനപ്പേടിയില്‍ നിന്നും മുക്തമാകാതെ മലയോര മേഖല.ഇന്നലെ എടത്തനാട്ടുകരയില്‍ കോട്ടപ്പള്ള ടൗണിന് സമീപം പട്ടാപ്പകല്‍ കാട്ടാനകളെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ആനകഴുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തിന് മുകള്‍ ഭാഗത്തായി മഠത്തൊടി ഉമ്മര്‍,താഴത്തേപീടിക ഹംസ എന്നിവരുടെ സ്ഥലത്താ ണ് ഇന്നലെ വൈകീട്ട് നാലര മണിയോടെ കാട്ടാനകളെ കണ്ടത്. നേ രം ഇരുട്ടും വരേയും കാട്ടാനകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നതാ യി നാട്ടുകാര്‍ പറഞ്ഞു.മുമ്പും ആനകഴുത്തില്‍ കാട്ടാനകളിറങ്ങിയി രുന്നു.വീണ്ടും കാട്ടാനകളെത്തിയതോടെ സമീപ പ്രദേശങ്ങളായ ചൂരിയോട്,മുണ്ടക്കുന്ന്,പടിക്കപ്പാടം,കോട്ടപ്പള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!