പാലക്കാട്: കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍ മാനായി പികെ ശശി ചുമതലയേറ്റു.ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയുമായി അദ്ദേഹം ചര്‍ച്ച നടത്തി.കെടിഡിസി ശൃംഖല വ്യാപി പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കെ ടിഡിസിയെ കേരള ടൂറിസത്തിന്റെ മുഖമുദ്രയാക്കും. പൊതുമരാ മത്ത് വകുപ്പിന്റെ ഭൂമി വീണ്ടെടുത്ത് ആ പ്രദേശങ്ങളില്‍ ശുചിമു റി,വിശ്രമമുറി,കഫറ്റേരിയ തുടങ്ങിയ സൗകര്യങ്ങളുള്ള ചെറുസംരം ഭങ്ങള്‍ തുടങ്ങും.കേരളത്തിന്റെ തനതു രുചിക്ക് പുറമേ ന്യൂജെന്‍ രുചികളും ലഭിക്കുന്ന റസ്റ്റോറന്റുകള്‍ ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
