അലനല്ലൂര്‍:നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും കൈകോര്‍ത്ത തോടെ എടത്തനാട്ടുകരയിലെ പട്ടിശ്ശേരികുളത്തിന് പായലില്‍ നി ന്നും കുളവാഴകളില്‍ നിന്നും ശാപമോക്ഷമായി.എടത്തനാട്ടുകര പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സുകളില്‍ ഒന്നാണ് ഈ കു ളം.കോട്ടപ്പള്ള പട്ടിശ്ശേരി ഭാഗത്തുള്‍പ്പടെ ആയിരക്കണക്കിന് ആളു കള്‍ക്ക് പ്രയോജനപ്പെടുന്ന കുളം കുളവാഴയും മറ്റും നിറഞ്ഞ് കിട ക്കുകയായിരുന്നു.ഇതിനാല്‍ തന്നെ കുളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തിലുമായിരുന്നു.
ഇതേ തുടര്‍ന്നാണ് നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും കുളം വൃത്തിയാക്കാനായി മുന്നിട്ടിറങ്ങിയത്.മഴക്കാലത്ത് പരമാവധി വെള്ളം സംഭരിക്കാന്‍ കഴിയുന്ന വിധത്തില്‍ വേനലിനെ പ്രതി രോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുളം വൃത്തിയാ ക്കിയ ത്.കുളത്തിലേക്കുള്ള വഴിയും ഇവരുടെ നേതൃത്വത്തില്‍ വൃത്തി യാക്കി.
പ്രവര്‍ത്തനങ്ങള്‍ക്ക് നാസര്‍ കരിമ്പനക്കല്‍,രാമചന്ദ്രന്‍ കെ,സെബീര്‍ മഠത്തില്‍,റിയാസ്,നാസര്‍ വിപി,സുരേഷ് കുന്നത്തുകളത്തില്‍,കെ അന്‍സബ്,കെ അസീബ്,കെ സുരേഷ്,കെ രമേഷ്,കെ ജസീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.