തച്ചമ്പാറ :വീട്ടില്‍ ഒരു വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി കെ. എസ്.ടി.എ യുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ വീടുകള്‍ വൈ ദ്യുതീകരിച്ച് നല്‍കി. വൈദ്യുതി ഇല്ലാത്തത്തിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ ദേശബന്ധു സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്കാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വൈദ്യുതി എത്തിച്ചുനല്‍കിയത്. അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യക്ഷനായി. വാര്‍ഡ് അംഗം മല്ലിക, പ്രധാന അദ്ധ്യാപകന്‍ കെ.ബെന്നി ജോസ്, കെ.കെ നാരായണന്‍, എം.രാജ ഗോപാലന്‍, എ.ആര്‍.രാജേഷ്, പി.എം. ബള്‍ക്കീസ്, ടി.സതീഷ്,ടി. മനോജ് എന്നിവര്‍ സംസാരിച്ചു.