കാരാകുറുശ്ശി: സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ സ ഹോദരിമാര്ക്കുള്ള സ്നേഹ വീടിന്റെ താക്കോല്‍ ദാനം കെ.ശാന്ത കുമാരി എം.എല്‍.എ നിര്‍വഹിച്ചു. കെ.കെ .രാജേന്ദ്രന് അധ്യക്ഷനാ യി. അമ്മയും രണ്ട് മക്കളുമായി ഷീറ്റുകൊണ്ട് മേഞ്ഞ വീടിനുള്ളില്‍ താമസിച്ചിരുന്നവര്‍ക്ക് സ്വന്തം വിദ്യാലയത്തിലെ സഹപാഠികളുടെ കൂട്ടായ്മയിലാണ് സ്നേഹവീടൊരുങ്ങിയത്. എന്‍.എന്‍.എസ്, എസ്.പി .സി, ജെ.ആര്.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവരുടെ നേതൃത്വ ത്തില്‍ അധ്യാപകര്‍, പി.ടി.എ, നാട്ടുകാര്‍ എന്നിങ്ങനെ സഹകരിച്ചാ ണ് വീട് നിര്‍മ്മിച്ചത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡന്റ് സുനിത ജോസഫ്,പഞ്ചായത്ത് പ്രസിഡന്റ് എ .പ്രേമലത, ജില്ലാ പഞ്ചായത്ത് അംഗം മൊയ്തീന്‍കുട്ടി, വാര്‍ഡ് അംഗം എം.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.