അഗളി:അട്ടപ്പാടിയില്‍ വനത്തിനകത്ത് പിടിയാനയെ ചരിഞ്ഞ നില യില്‍ കണ്ടെത്തി.പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിങ്കി രി വനമേഖലയില്‍ വെള്ളിങ്കിരി മലയോട് ചേര്‍ന്ന കമ്പളപ്പാറ ചോ ലയുടെ സമീപത്തായാണ് ജഡം കണ്ടെത്തിയത്.ആനയ്ക്ക് ഏകദേ ശം 15 വയസ്സു പ്രായം കണക്കാക്കുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ വനപാലകരുടെ സംഘമാണ് ആനയെ കണ്ടെത്തിയത്.വയനാട് എലിഫന്റ് സ്‌ക്വാഡിലെ അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. ചെങ്കുത്തായ മലയില്‍ നിന്നും തെന്നി വീണതില്‍ നിന്നും ഉണ്ടായ ക്ഷതമാണ് ആനയുടെ മരണകാരണമെന്ന് വെറ്ററിനറി ഓഫീസര്‍ വ്യക്തമാക്കി.തുടര്‍ന്ന് ജഡം മറവു ചെയ്യുന്നതിനുള്ള വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചു.