മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളി ല്‍ വിജയോത്സവം നടത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്ന ത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ , എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യ പുര സ്‌ക്കാര്‍ ജേതാക്കള്‍ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാനും സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടുമായ സി.മുഹമ്മദ് ബ ഷീര്‍ അധ്യക്ഷത വഹിച്ചു. എം.എം.ഒ.സി ഭാരവാഹികളായ പഴേരി ഷരീഫ് ഹാജി, സമദ് ഹാജി, ആലിപ്പു ഹാജി, ബാപ്പുട്ടി ഹാജി, ‘ ടി.എ സലാം മാസ്റ്റര്‍, അഡ്വ. ടി.എ സിദ്ധീഖ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ് കാസിം, ഹെഡ്മിസ്ട്രസ് കെ.എം സൗദത്ത് സലീം, പി.ടി.എ വൈസ് പ്രസിഡണ്ട് അസ്ലം പാലൂര്‍, സ്റ്റാഫ് സെക്രട്ടറി സലീം നാലക ത്ത് എന്നിവര്‍ സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്നരണ്ടാം സെഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫുര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം അധ്യക്ഷനായിരുന്നു. ഹംസ മാന്തോണി, കെ.പി.എ സലീം, പി കെ അബ്ബാസ്, പി. അബ്ദുല്‍ ഗഫൂര്‍, സ്റ്റാഫ് സെക്രട്ടറി സലീം നാലകത്ത്, കെ.മുനീര്‍, സി.കെ റിയാസ്, ഷമീര്‍ മണലടി, പി.എ മുഹമ്മദ് ഷമീര്‍, അബ്ദുല്‍ ജലീല്‍,എ. തസ്‌നീം ,സി.തന്‍സീല, എ.ഷംന, രിസ് വാന അബദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!