മണ്ണാര്‍ക്കാട്:പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മണ്ണാര്‍ക്കാട് നഗര സഭ പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ സൗജ ന്യ വാക്സിനേഷന്‍ ചലഞ്ചിലേക്ക് സഹായധനം നല്‍കി. ഇരുപത്തിയ ഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവ ര്‍ത്തനങ്ങളുടെ ഭാഗമയാണ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വാക്സിനേഷന്‍ ചലഞ്ചില്‍ പങ്കാളികളായത്.

സഹായധനം പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് ഹാജിയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലാഭത്തില്‍ നിന്നും ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്കായി മാറ്റി വെക്കുന്ന പഴേരി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മാതൃകാപര മാണെന്ന് എംഎല്‍എ പറഞ്ഞു.പഴേരി പോലെയുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് വാക്‌സിനേഷന്‍ ചലഞ്ചിന്റെ വിജയമെ ന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് ഹാജി,മാനേജിംഗ് ഡയറക്ടര്‍ പി അബ്ദുള്‍ കരീം,ജനറല്‍ മാനേജര്‍ ബിനീഷ്,മാര്‍ക്കറ്റിംഗ് ഹെഡ് ടിപി വഹാബ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!