പയ്യനടം,അട്ടപ്പാടി റോഡുകള്‍ കിഫ്ബി സംഘം സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലായ എംഇഎസ് കോളേജ് പയ്യനടം മൈലാമ്പാടം റോഡും നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്ന അട്ടപ്പാടി റോഡും കി ഫ്ബി അഡീഷണല്‍ സിഇഒ സത്യജിത്ത് രാജന്‍ ഐഎഎസി ന്റെ നേതൃത്വത്തിലുള്ള കിഫിബി സംഘം സന്ദര്‍ശിച്ചു.
മാര്‍ച്ച് 31നകം പയ്യനടം റോഡ് പ്രവൃത്തികള്‍ പൂര്‍ണ്ണമായും പൂര്‍ത്തീ കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.റോഡിലെ അശാസ്ത്രീയമായ ഡ്രൈനേജുകള്‍ പൊളിച്ച് ക്രമപ്പെടുത്തും.പൂജ്യം മുതല്‍ രണ്ട് കിലോ മീറ്റര്‍ വരെയും ആറു കിലോമീറ്റര്‍ മുതല്‍ എട്ടു കിലോ മീറ്റര്‍ വരെ യും അടിയന്തരമായി ബിഎംബിസി ചെയ്യും.അട്ടപ്പാടി റോഡ് പ്രവൃ ത്തി നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ ഒന്നാംഘട്ടതില്‍ ഉള്‍പ്പെടു ത്തി ഒന്നര മാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭി ക്കും.രണ്ടാംഘട്ടത്തില്‍ ചുരം പൂര്‍ണമായും നവീകരിക്കും.മുക്കാലി മുതല്‍ ആനക്കട്ടി വരെയാണ് മൂന്നാംഘട്ടത്തില്‍ പ്രവൃത്തി നടത്തു ക.ഇതിനായി നവംബറില്‍ ഭരണാനുമതി ലഭ്യമാക്കും.ഡിസൈനും ഡ്രോയിങ്ങും അതിവേഗം തയ്യാറാക്കും.കിഫ്ബി പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുമ്പ് റോഡിലെ കുണ്ടും കുഴികളും അടച്ച് നല്ലരീതിയില്‍ അറ്റകുറ്റപണികള്‍ നടത്തുമെന്നും അദ്ദേഹം അറി യിച്ചു.എല്‍ദോസ് കിഫ്ബി,കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രേംജിലാല്‍,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫിജു എന്നിവര്‍ക്കൊപ്പം എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അശാസ്ത്രീയമായ സമീപന ങ്ങളുമാണ് പയ്യനെടം,അട്ടപ്പാടി റോഡുകളുടെ നിര്‍മാണ പ്രവൃത്തി കളുടെ കാര്യത്തില്‍ വലിയ കാലതാമസത്തിന് ഇടവരുത്തിയത്. കഴിഞ്ഞ മാസം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടതിനു സരിച്ച് കിഫ്ബി ആസ്ഥാനത്ത് അഡീഷണല്‍ സിഇഒയുടെ നേതൃ ത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു.ഈ യോഗ തീരുമാന പ്രകാരമാണ് കിഫ്ബി സംഘത്തിന്റെ സന്ദര്‍ശനമുണ്ടായത്. സന്ദ ര്‍ശനത്തിനു ശേഷമുള്ള തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കി മണ്ണാര്‍ക്കാട്ടെ ജനതയോട് നീതി പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന തായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.