അലനല്ലൂര്‍: എടത്തനാട്ടുകരക്കൂട്ടം സൗഹൃദക്കൂട്ടായ്മ കോട്ടപ്പള്ള യില്‍ സംഘടിപ്പിച്ച പുസ്തക പരിചയവും കവിയരങ്ങും സാഹിത്യ കാരന്‍ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു.കെ.അബൂബൂബക്കര്‍ അധ്യക്ഷത വഹിച്ചു.സീനത്ത് അലിയുടെ ‘ഒറ്റമുറിയുടെ താക്കോല്‍’ പുസ്തകം മനോജ് വീട്ടിക്കാടും ഇബ്‌നു അലി എടത്തനാട്ടുകരയുടെ
‘ഓര്‍മകളുടെ ഓലപ്പുരയില്‍’കെ. മുഷ്താക്ക് അലിയും പരിചയപ്പെടു ത്തി.വാര്‍ഡ് മെമ്പര്‍ അക്ബറലി പാറോക്കോട്ട്, എം. സിബ്ഹത്ത്, ടി.പി. സഷീര്‍ ബാബു, ജ്യോതീന്ദ്ര കുമാര്‍, സിബിന്‍ ഹരിദാസ്, എ. പി. മാനു, കെ.വി.എം. ബഷീര്‍, ഷാഹിദ ഉമ്മര്‍ കോയ,കെ.ശ്യാം കുമാര്‍, സി.എന്‍.സുബൈര്‍, പി.അക്ബറലി എന്നിവര്‍ സംസാരിച്ചു.
സിദ്ദീഖ് മച്ചിങ്ങല്‍,റഷീദ് കുമരംപുത്തൂര്‍, സാക്കിര്‍ ഹുസൈന്‍ വണ്ടൂര്‍, മധു അലനല്ലൂര്‍,ശ്രീധരന്‍ പനച്ചിക്കുത്ത്, സി.ടി.മുരളീധരന്‍, ഒ.അഫ്‌നാന്‍ അന്‍വര്‍ എന്നിവര്‍ കവിയരങ്ങില്‍ കവിതകള്‍ അവതരിപ്പിച്ചു.കെ.ടി.ഹംസപ്പ, വി.അബ്ദുള്ള, ടി.കെ.മുഹമ്മദ്, ഷമീം കരുവള്ളി, എന്‍.അബ്ദുന്നാസര്‍, എ.പി.ഷാജഹാന്‍ എന്നിവര്‍ സീനത്ത് അലി, ഇബ്‌നു അലി എന്നിവരുടെ പുസ്തകങ്ങള്‍ വിവിധ ഗ്രന്ഥ ശാലകള്‍ക്ക് കൈമാറി.