അലനല്ലൂര്‍: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ വട്ടമണ്ണപുറത്തെ നയി ക്കത്ത് വീട്ടില്‍ യൂസഫിനും കുടുബത്തിനും നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം കൂട്ടായ്മ രക്ഷാധികാരികളായ സി പി മജീദ്,മുഫീന ഏനു എന്നിവര്‍ ചേര്‍ന്ന് കൈമാറി.കൂട്ടായ്മ പ്രസിഡ ന്റ് പി നൂറുദ്ദീന്‍ അധ്യക്ഷനായി.പ്രവാസി,വ്യാപാരി,രാഷ്ട്രീയ സന്നദ്ധ സംഘടനകളുടേയും കൂട്ടായ്മ അംഗങ്ങളുടേയും സഹായ ത്തോടെ 9.25 ലക്ഷം രൂപയോളം ചെലവില്‍ 1100 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച വീടിന് സാമ്പത്തിക സഹായം നല്‍കിയത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷാനവാസ്,അലി മഠത്തൊടി,ജഷംദ് പള്ളിപ്പൊറ്റ,ബഷീര്‍ പടുകുണ്ടില്‍,സക്കീര്‍ നാലു കണ്ടം,എപി മാനു, ഷെമീം കരുവള്ളി,സുബൈര്‍ പാറക്കോട്ട്,കെ.ആസിഫ് ഫസല്‍, ഇ ല്യാസ്,ടിപി നജീബ്,ബാപ്പു തൂവശീരി,സുബൈര്‍ തുമ്പത്ത്, നൗഷാദ്, ഉമ്മര്‍ പടുകുണ്ടില്‍,നിഷാദ് കീടത്ത്,റഹ്മത്ത് മഠത്തൊടി,അയ്യൂബ് മുണ്ടഞ്ചേരി,നാസര്‍ അമ്പലപ്പാറ എന്നിവര്‍ സംസാരിച്ചു. അടുത്ത തായി നിര്‍മിക്കുന്ന വീടിന്റെ പ്രഖ്യാപനം നടത്തി.ചാരിറ്റി കൂട്ടായ്മ യ്ക്കു ഷൈന്‍ ക്ലബ്ബ് വട്ടമണ്ണപ്പുറം നല്‍കുന്ന ഉപഹാരം ബഷീര്‍ നീ റന്‍കുഴി നല്‍കി.തുടര്‍ന്ന് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പായസവി തരണം നടത്തി.