കാഞ്ഞിരപ്പുഴ: ഉരുള്‍പൊട്ടിയ ഇരുമ്പകച്ചോല,പൂഞ്ചോല പ്രദേശ ങ്ങളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് പാലക്കാട് ഇന്റലിജന്‍ സ് വിഭാഗം പരിശോധന നടത്തി.സംസ്ഥാനത്തുട നീളം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പി ന്റെ ജാഗ്രതാ നിര്‍ദേശമുണ്ടായ സാഹചര്യത്തിലാണ് പരിശോധന.
2019ല്‍ ഇതേ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു.കാലവര്‍ഷം കൂ ടുതല്‍ ശക്തിപ്രാപിച്ചതിനാലും മലയോര മേഖലകളില്‍ ശക്തമായി മഴപെയ്യുന്നതിനാലുമാണ് ഈ പ്രദേശങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ട ല്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.സമീപ പ്രദേശങ്ങൡലെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.ഇന്റ ലിജന്‍സ് ആന്‍ഡ് വിജിലന്‍സ് വിഭാഗം അസി.സ്റ്റേഷന്‍ ഓഫീസര്‍ പി നാസര്‍,ഓഫീസര്‍ ആര്‍ രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരു ന്നു പരിശോധന.
കഴിഞ്ഞ ദിവസമാണ് ഇരുമ്പകച്ചോലയിലും പൂഞ്ചോലയിലും ഉരുള്‍ പൊട്ടലുണ്ടായത്.രണ്ട് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടിയതിന്റെ താഴ്ഭാഗ ത്താണ് കഴിഞ്ഞ ദിവസം ചെറിയതോതില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറു കണക്കിന് കൃഷിയിടങ്ങളില്‍ ചെളിയും ഉരുളന്‍ കല്ലും വ ന്നു നികന്നു.ജനവാസ കേന്ദ്രത്തില്‍ നിന്നും മാറി ചെള്ളിത്തോട് മലയിലാണ് രണ്ട് ഏക്കറോളം സ്ഥലം അടര്‍ന്നുപോയി. വെറ്റിലച്ചോ ല കോളനിയിലേക്കുള്ള പാലം തകര്‍ന്നു.
പൂഞ്ചോലയില്‍ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായ ത്.ഓടക്കുന്ന് പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു. കൃഷിനാ ശത്തിന്റെ കണക്ക് ശേഖരിച്ചു വരികയാണ്.റെവന്യു സംഘവും കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദര്‍ശനം നടത്തി പ്രാഥമിക വിവര ങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.