പാലക്കാട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്ത രവുപ്രകാരം ചെമ്പൈ ഗവ.സംഗീത കോളേജിലെ ഓക്സിജന്‍ വാര്‍ റൂം പ്രവര്‍ത്തനം പുനരാരംഭിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.കോവിഡ് മൂന്നാം തരംഗ സാധ്യത കൂടി കണ ക്കിലെടുത്താണ് ജില്ലയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചത്.
ചെമ്പൈ ഗവ. സംഗീത കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട്ട് യൂണിറ്റുമായി (ഡി.പി.എം. എസ്.യു) ചേര്‍ന്നാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്.
സബ് കലക്ടര്‍ ഡോ.ബല്‍ പ്രീത് സിങ്ങിനാണ് മേല്‍നോട്ട ചുമതല. ഡി.പി.എം.എസ്.യു നോഡല്‍ ഓഫീസറും ഓക്സിജന്‍ വാര്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ.മേരി ജ്യോതി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ഒന്‍പതംഗ സമിതിയെ വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
സപ്ലൈ യൂണിറ്റുകള്‍ക്കും ആശുപത്രികള്‍ക്കും ഉത്പാദകര്‍ ഓക്സിജന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ റൂം മുഖേന നിയന്ത്രിക്കും.
സമിതി അംഗങ്ങള്‍ എല്ലാ ദിവസവും ഓക്സിജന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും സര്‍ക്കാരിനും ബന്ധപ്പെട്ട അധികൃതര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്നും വാര്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.