കല്ലടിക്കോട്: ലളിതവും സമര്‍ത്ഥവും ചെലവു കുറഞ്ഞതുമായ രീ തിയില്‍ കുരുമുളക് കൃഷിയില്‍ വളപ്രയോഗം നടത്താന്‍ കര്‍ഷക നുതകുന്ന ഗുളിക രൂപത്തിലുള്ള ജീവാണു വളപ്രയോഗ രീതി പരീ ക്ഷണത്തിന് കരിമ്പയില്‍ തുടക്കമായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് ഡെവലപ്പ്‌മെന്റ് വികസിപ്പിച്ചെടുത്തതാണ് പിജിപി ആര്‍ ജൈവ ഗുളിക.കുരുമുളകിന്റെ വളര്‍ച്ചയും ഉല്‍പ്പാദനവും ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്ന വിവിധ ഇനം സൂക്ഷ്മ ജീവാണുക്കളുടെ ഒരു ശേഖരമാണ് ഇതിലുള്ളത്.മണ്ണിനെ പോഷക സമ്പന്നമാക്കാനും ചെടിക്ക് രോഗപ്രതിരോധ ശേഷി ലഭിക്കാനും ഗുളിക സഹായിക്കും.
വളപ്രയോഗത്തിന്റെ തലേന്നാള്‍ രാത്രി ഒരു ഗുളിക ഒരു ലിറ്റര്‍ ചെറുചൂടുവെള്ളത്തില്‍ ഇട്ടുവെക്കണം.പിറ്റേന്ന് രാവിലെ ഇത് 200 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്ലപോലെ ഇളക്കിയ ശേഷം കുരുമു ളക് ചെടിയുടെ വേരുപടലം നന്നായി നനയത്തക്ക വിധത്തില്‍ ഒരു വള്ളിക്ക് രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ച് നല്‍കാം. ഒരു ഗ്രാമ മാത്രം വരുന്ന ഒരു ഗുളിക ഉപയോഗിച്ച് തയ്യറാക്കുന്ന വളം നൂറ് വള്ളികള്‍ക്ക് വരെ പ്രയോഗിക്കാം.വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഇപ്രകാരം ചെയ്യാം.മണ്ണിലെ അമ്ലഗുണം ക്രമീകരിക്കുകയും ആവശ്യത്തിനു ജൈവാംശം ഉറപ്പാക്കുകയും ചെയ്തതിനു ശേഷം ജൈവ ഗുളിക ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രാപ്തി ഉറപ്പാക്കാന്‍ സാധിക്കും.
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം,കരിമ്പ കൃഷി ഭവന്‍,പതിനഞ്ചാം വാര്‍ഡ് കേര ക്ലസ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ ചീരാന്‍ കുഴി ജോര്‍ജ് മാനുവലിന്റെ കുരുമുളക് തോട്ടത്തിലാണ് നൂതന വളപ്രയോഗ രീതിക്ക് തുടക്കമിട്ടിരിക്കുന്നത്.കൃഷിയിട പരീ ക്ഷണത്തിന്റേയും പ്രാപ്തി വികസന പരിപാടിയുടേയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വ്വഹി ച്ചു.വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രേമന്‍ അധ്യക്ഷയായി.ജില്ലാ കൃഷി ഡെപ്യുട്ടി ഡയറക്ടര്‍ ടി കെ ഷാജന്‍,കരിമ്പ കൃഷി ഓഫീസര്‍ പി സാജിദലി,കൃഷി അസി.ഹേമ,വിഎസ് മഹേഷ്,കെസിഎഫ്ഡിസി പ്രസിഡന്റ് പിജി വത്സന്‍,എഡിസി അംഗം ഡെന്നി,കേരസമിതി ക്ലസ്റ്റര്‍ കണ്‍വീനര്‍ ഷിബു ആവിയില്‍ എന്നിവര്‍ സംബന്ധിച്ചു. പട്ടാമ്പി കെവികെയിലെ ശാസ്ത്രജ്ഞ ഡോ.ശ്രീലക്ഷ്മി ക്ലാസ്സെ ടുത്തു.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുരുമുളക് കര്‍ഷകര്‍ക്ക് ജൈവ ഗുളികകളും മൈക്രോ ന്യൂട്രിയന്റ് മിശ്രി തവും വിതരണം ചെയ്തു.