മണ്ണാര്‍ക്കാട്: വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരി ക്കുക,സ്വജന പക്ഷപാതം അവസാനിപ്പിക്കുക,എല്ലാവര്‍ക്കും വാക് സിനേഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാലക്കാട് ജില്ലയിലെ പഞ്ചായത്ത്,മുനിസിപ്പാലിറ്റി ഓഫീസുകള്‍ക്ക് മുന്‍പില്‍ ബി.ജെ.പി ധര്‍ണ നടത്തി.
തെങ്കര: ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ ബി. ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.തെങ്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.വി.പ്രസാദ് അദ്ധ്യക്ഷത വ ഹിച്ചു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ് കുമാര്‍,ഒ.ബി.സി.മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി. രതീഷ്ബാബു,നേതാക്കളായ പി.ശ്രീധരന്‍, എം.പി.പരമേശ്വരന്‍ പിള്ള, കെ.എസ്.പ്രവീണ്‍കുമാര്‍, കെ.സുധീഷ്,പഞ്ചായത്ത് മെമ്പര്‍ പി.സുഭാഷ് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്: നഗരസഭാ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സമരം മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എന്‍.ബിജു,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എസ്.മുരളീകൃഷ്ണന്‍, കെ.രമേഷ്,പി.രാഘവന്‍ എന്നിവര്‍ സംസാ രിച്ചു.
കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്‍, ജില്ലാ കമ്മിറ്റി അംഗം എം.വി.രവീന്ദ്രന്‍,പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.ബാലകൃഷ്ണന്‍,കര്‍ഷക മോര്‍ച്ച മണ്ഡലം സെക്രട്ടറി വി.ശങ്കരന്‍കുട്ടി, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി എന്നിവര്‍ സംസാരിച്ചു.
കാരാകുര്‍ശ്ശി: കോവിഡ് വാക്‌സിനേഷനില്‍ തദ്ദേശ ഭരണ സമി തികള്‍ ക്രമക്കേട് നടത്തുന്നു എന്ന് ആരോപിച്ച് ബി.ജെ.പി കരിമ്പ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ കോങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പി .ജയരാജ് ഉദ്ഘാടനം ചെയ്തു.കരിമ്പ പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് പി.വി.ഗോപാലകൃഷ്ണന്‍ അധ്യ ക്ഷനായി. മണികണ്ഠന്‍ കോട്ടപ്പുറം, ബി.ചന്ദ്രകുമാര്‍, ജയപ്രകാശ്, എം.ഗോപാലകൃഷ്ണന്‍, ബേബി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നട ത്തിയ പ്രതിഷേധ ധര്‍ണ്ണ ബി.ജെ.പി അട്ടപ്പാടി മേഖലാ പ്രസി ഡന്റ് കെ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.പുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാമസ്വാമി ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. അഗളി ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.സി.അരുണ്‍കുമാര്‍, ശശി,അഗളി പഞ്ചായത്ത് മെമ്പര്‍ ശെന്തില്‍ എന്നിവര്‍ സംസാരിച്ചു.