നഗരസഭ അംഗം ചെയര്‍മാന് നോട്ടീസ് നല്‍കി
മണ്ണാര്‍ക്കാട്: ഭരണഭാഷയിലെ വിധേയത്വപദങ്ങള്‍ ഉപേക്ഷിച്ച് അവ കാശപദങ്ങള്‍ ഉപയോഗിക്കുന്നതിനായി നഗരസഭ കൗണ്‍സില്‍ പ്ര മേയം പാസാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം അരുണ്‍ കു മാര്‍ പാലക്കുറുശ്ശി നഗരസഭ ചെയര്‍മാന് നോട്ടീസ് നല്‍കി. രാജഭര ണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും പ്രജയായിരുന്ന ജനങ്ങള്‍ പരാതി ബോധിപ്പിക്കുന്നതിനായുള്ള നിവേദനങ്ങളിലെ വിധേയത്വ ഭാഷയാണ് ബഹുമാനപ്പെട്ട, വിനീതമായി,അങ്ങേക്ക്, അവര്‍കള്‍, ദയവുണ്ടായി,താഴ്മയോടെ അപേക്ഷിക്കുന്നു തുടങ്ങിയവ.എന്നാല്‍ പ്രജയില്‍ നിന്നും പൗരനിലേക്കുള്ള മാറ്റം പൂര്‍ത്തിയായി 75 വര്‍ഷം പിന്നിടുന്ന വേളയിലും ഇത്തരം പദപ്രയോഗങ്ങള്‍ തുടരുന്ന സാഹച ര്യമാണ്.ജനാധിപത്യത്തിലെ പരമാധികാരിയായ പൗരന് ഭരണത്തി ലിടപെടാന്‍ അവകാശമുള്ളപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അര്‍ഹതപ്പെട്ടത് നേടിയെടുക്കുന്നത് പൗരാവകാശങ്ങളില്‍ ഒന്നാണ്. പൗരാവകാശം വിനിയോഗിക്കാന്‍ അനുവദിക്കുന്ന രേഖകളിലെ അപേക്ഷാ ഫോം എന്ന പദം നീക്കം ചെയ്ത് അവകാശ പത്രിക എന്നാ ക്കി മാറ്റുകയോ ഓദ്യോഗിക ഭാഷാ വകുപ്പിനോട് പുതിയ പദം ആവ ശ്യപ്പെടുകയോ ചെയ്യണം.അതു പോലെ സര്‍,മാഡം വിളികളും അവ സാനിപ്പിക്കേണ്ടതാണെന്നും അരുണ്‍കുമാര്‍ നോട്ടീസില്‍ ചൂണ്ടി ക്കാട്ടി.