സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 581
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 15044 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 373 ഗര്‍ഭിണികള്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും ,18 മുതല്‍ 39 വയസ്സുവരെയുള്ള 6299 പേര്‍ ഒന്നാം ഡോസും 959 പേര്‍ രണ്ടാം ഡോസുമടക്കം 7258 പേരും, 40 മുതല്‍ 44 വരെയുള്ള 853 പേര്‍ ഒന്നാം ഡോസും 489 പേര്‍ രണ്ടാം ഡോസുമടക്കം 1342 പേരും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 42 മുന്നണി പ്രവര്‍ത്തകന്‍ ഒന്നാം ഡോസും 37 പേര്‍ രണ്ടാം ഡോസുമടക്കം 79 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെ ടുക്കുന്ന 284 പേര്‍ ഒന്നാം ഡോസും 776 പേര്‍ രണ്ടാം ഡോസുമടക്കം 1060 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 1391 പേര്‍ ഒന്നാം ഡോസും 1826 പേര്‍ രണ്ടാം ഡോസുമടക്കം 3217 പേരും, 60 വയസിനു മുകളിലുള്ള 445 പേര്‍ ഒന്നാം ഡോസും 1249 പേര്‍ രണ്ടാം ഡോസുമട ക്കം 1694 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 87 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ആകെ 3275 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്, ഇതില്‍ 7 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 16 പേര്‍ രണ്ടാം ഡോസുമടക്കം 23 പേരും, 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 1906 പേര്‍ ഒന്നാം ഡോസും 190 പേര്‍ രണ്ടാം സോസുമടക്കം 2096 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 347 പേര്‍ ഒന്നാം ഡോസും 52 പേര്‍ രണ്ടാം ഡോസുമടക്കം 399 പേരും, 45 വയസ്സിനും 60നും ഇടയി ലുള്ള 404 പേര്‍ ഒന്നാം ഡോസും 159 പേര്‍ രണ്ടാം ഡോസുമടക്കം 563 പേരും, 60 വയസ്സിനു മുകളിലുള്ള 94 പേര്‍ ഒന്നാം ഡോസും 100 പേര്‍ രണ്ടാം ഡോസുമടക്കം 194 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തിട്ടുണ്ട്. ആകെ 13 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 581 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 199 പേര്‍ ഒന്നാം ഡോസും 175 പേര്‍ രണ്ടാം ഡോസുമടക്കം 374 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 12 പേര്‍ ഒന്നാം ഡോസും 59 പേര്‍ രണ്ടാം ഡോസുമടക്കം 71 പേരും, 9 ആരോ ഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 10 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോസും അടക്കം 17 പേരും, വിദേശത്തു പോകാന്‍ തയ്യാറെടുക്കുന്ന 5 പേര്‍ ഒന്നാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ള 32 പേര്‍ ഒന്നാം ഡോസും 33 പേര്‍ രണ്ടാം ഡോസു മടക്കം 65 പേരും, 60 വയസ്സിനു മുകളിലുള്ള 12 പേര്‍ ഒന്നാം ഡോസും 28 പേര്‍ രണ്ടാം ഡോസും അടക്കം 40 പേരും സ്വകാര്യ ആശുപത്രിക ളില്‍ നിന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 16 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥത കളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.