മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പാണ്ടിക്കാട് മണ്ണാംകുന്ന് പട്ടികജാതി കോ ളനിയിലെ ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കുന്തിപ്പുഴ യൂണിറ്റ് കമ്മി റ്റി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,നഗരസഭ സെക്രട്ടറി,എ.ഇ,വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ നേരത്തെ സ്ഥലം സന്ദര്‍ശിക്കുകയും ശ്മശാനത്തിന് ചുറ്റുമതി ല്‍ നിര്‍മിക്കുന്നതിന് ഇടപെടല്‍ നടത്താമെന്ന് കോളനിയിലെ കുടും ബങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.കെവി അമീര്‍,മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ വി അമീര്‍,സിദ്ദീഖ് കുന്തിപ്പുഴ,പാണ്ടിക്കാട് കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.