മണ്ണാര്‍ക്കാട്: അട്ടപ്പാടി താവളം റഹ്മ ചാരിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ പത്തിന് കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നടക്കുമെ ന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.2004ല്‍ ഹജ്ജ് വേളയില്‍ മിനായില്‍ വെച്ച് മരിച്ച പള്ളിക്കുന്ന് സ്വദേശി നാലകത്ത് മുഹമ്മദലി സഖാഫിയുടെ ആശ്രിതര്‍ക്കാണ് വീടു നിര്‍മിച്ചത്.
മണ്ണാര്‍ക്കാടിന്റെ മലയോര മേഖല കേന്ദ്രീകരിച്ച് രണ്ട് പതി റ്റാണ്ടാ യി പ്രവര്‍ത്തിച്ചു വരുന്ന അട്ടപ്പാടി മര്‍കസു റഹ്മ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.ഭവന രഹിതര്‍ക്കു വീടു വെച്ചു നല്‍കിയും,വിവാഹപ്രായമെത്തിയ യുവതികള്‍ക്കു മംഗല്യഭാഗ്യം ഒരുക്കിയും നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തി ച്ചും ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവര്‍ക്ക് പഠനസൗകര്യങ്ങളും സഹായങ്ങളും നല്‍ കി വരുന്നതായും കെകെഎം സഅദി ആലിപ്പ റമ്പ്,അസീസ് സഖാ ഫി മൈലാംപാടം,ശറഫുദ്ധീന്‍ ഹാജി തെങ്ക ര,ഉസ്മാന്‍ സഖാഫി പയ്യനടം,യൂനുസ് പള്ളിക്കുന്ന്,മാഹീന്‍ ബാഖവി പയ്യനടം എന്നിവര്‍ അറിയിച്ചു.