പാലക്കാട്: ലോക് ഡൗണിന് ശേഷം പ്രധാനപ്പെട്ട എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ ത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കലക്ടറുമായ മൃണ്മയി ജോഷി പറഞ്ഞു. വീടുകളില്‍ ചികിത്സ യിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുകയും ഗുരുതരമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആശുപത്രിയു മായി ബന്ധപ്പെടണം. പ്രായമായവരോ മറ്റ് അനുബന്ധ രോഗങ്ങളോ ഉള്ളവര്‍ക്ക് ഓക്സിജന്‍, വെന്റിലേറ്റര്‍ എന്നിവ ആവശ്യമായി വരാന്‍ ഇടയുള്ളതിനാല്‍ ഡി സി സി യിലേക്കോ സി എഫ് എല്‍ ടി സി യി ലേക്കോ മാറണം. ജില്ലയില്‍ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്ക് 20 ശതമാനത്തിന് മുകളിലായാണ് തുടരുന്നത്. എല്ലാ ആഴ്ചയിലും ഡബ്ലിയു ഐ പി ആര്‍ പ്രകാരം നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ക്ലസ്റ്ററുകളുണ്ടെ ങ്കില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്നു ണ്ട്. ഇത്തരം പ്രദേശങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവ ദിക്കുന്നുള്ളൂ. സെക്ടറല്‍ മജിസ്ട്രേറ്റ്, പോലീസ് എന്നിവര്‍ പരിശോധ ന നടത്തിവരുന്നുണ്ട്.
ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ണ്ണമാക്കുക ലക്ഷ്യം
ജില്ലയില്‍ വാക്‌സിന്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി മു ന്നോട്ട് പോവുകയാണെന്നും ഘട്ടം ഘട്ടമായി ജില്ലയിലെ ഒന്നാം ഡോ സ് വാക്‌സിനേഷന്‍ 100 ശതമാനം ആക്കാനാണ് ഉദ്ദേശിക്കുന്നതെ ന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനായി എല്ലാവരുടേയും സഹകര ണം ആവശ്യമാണ്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 45 വയസ്സ് മുകളില്‍ പ്രായമുള്ളവര്‍, മുന്‍ഗണന ലഭ്യമാകുന്നവര്‍ എന്നിങ്ങനെ വേര്‍തിരിച്ച് വാക്‌സിന്‍ നല്‍കി വരികയാണ്. രണ്ടാം ഡോസ് വാക് സിന്‍ ലഭ്യമാകാത്തവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ജില്ലാ ഭരണ കൂടവും ആരോഗ്യ വിഭാഗവും പ്രാധാന്യം നല്‍കുന്നുണ്ട്. നിലവില്‍ കോവാക്‌സിനും കോവിഷീല്‍ഡുമാണ് ലഭ്യമാകുന്നത്. ഇതില്‍ കോവാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ചില സ്ഥലങ്ങളില്‍ വിമുഖത കാണിക്കുന്നതായി മനസ്സിലാകുന്നു. കോവാക്‌സിന്റെ കാര്യക്ഷമ തയും ഗുണവും സംബന്ധിച്ച ആശങ്ക ജനങ്ങളില്‍ ഉണ്ട്. എന്നാല്‍ ആരും വിമുഖത കാണിക്കേണ്ടതില്ല. രണ്ട് തരം വാക്‌സിനുകളും ഫലപ്രദമാണ്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോട്ട് വരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
രോഗവ്യാപനമുള്ള ഇടങ്ങളില്‍ ജില്ലയില്‍ പരിശോധന വര്‍ദ്ധിപ്പിച്ചു
കോവിഡ് പരിശോധനയ്ക്ക് ജില്ലയിലുടനീളം കോവിഡ് ആന്റിജന്‍, ആര്‍. ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ ഊര്‍ജിതമായി നടത്തി വരുന്നുണ്ട്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പി ച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 12000 ത്തോളം പേരില്‍ പരിശോധന നടത്തുന്നുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും രോഗലക്ഷണ ങ്ങള്‍ ഉള്ളവരും പരിശോധന നടത്താന്‍ മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ്‌ക്കായി 50 ശതമാനം കിടക്കകള്‍ ഉറപ്പാക്കണം
കോവിഡ് – 19 മൂന്നാംതരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വ കാര്യ ആശുപത്രികളിലും അര്‍ഹരായ കോവിഡ് ബാധിതര്‍ക്കായി 50 ശതമാനം കിടക്കകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി അധികൃതരു മായി നടത്തിയ യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലും ഇത്തരത്തില്‍ കിടക്കകളുടെ ലഭ്യതയുടെ അഭാവത്തിലാണ് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
സ്വകാര്യ ആശുപത്രികളില്‍ ഗുരുതര വിഭാഗത്തില്‍പ്പെട്ട സി, ഡി കാറ്റഗറിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഗുരുതര വിഭാഗത്തി ലുള്‍പ്പെടാത്ത എ, ബി കാറ്റഗറിയിലുള്ളവരെ രോഗ സാഹചര്യം വിലയിരുത്തി ഒഴിവാക്കാവുന്നതാണ്. കോവിഡ് രോഗപ്രതിരോധം മുന്‍നിര്‍ത്തി, സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കു ന്നതിന് സ്വകാര്യ ആശുപത്രികളില്‍ അടിയന്തിരമായി കോവിഡ് ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചി ട്ടുണ്ട്. കോവിഡ് 19 മൂന്നാം തരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും സഹകരിക്കണെമന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.